മോന്‍സണില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി; പൊലീസുകാര്‍ ക്കെതിരെ അന്വേഷണം


പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ പണം വാങ്ങിയ സംഭവത്തില്‍ അന്വേഷണം. കൊച്ചി മെട്രോ സിഐ അനന്ത് ലാല്‍, വയനാട് മേപ്പാടി എസ്‌ഐ വിപിന്‍ എന്നിവര്‍ മോന്‍സനില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിടുകയായിരുന്നു.
അനന്ത് ലാലിന് ഒരുലക്ഷം രൂപയും വിപിന് 1,70,000 രൂപയും ലഭിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോന്‍സന്റെ സഹായിയും പോക്‌സോ കേസിലെ പ്രതിയുമായ ജോഷിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പൊലീസുകാര്‍ക്ക് പണം കൈമാറിയത്.
മോന്‍സനില്‍ നിന്ന് പണം വാങ്ങിയതായി പൊലീസുകാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കടമായാണ് പണം വാങ്ങിയതെന്നാണ് മൊഴി. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല.