കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു.


കോഴിക്കോട് : ഉള്ള്യേരിയിൽ കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെ മകൾ തൻവി (4) ആണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രിയിൽ കടല കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുടുങ്ങിയത്.
അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. അമ്മ . ശരണ്യ. പ്രവീൺ ഇന്ത്യൻ ആർമിയിലാണ് ജോലി ചെയ്യുന്നത്.