കെ റെയില്‍; കല്ലിടാന്‍ മതിലു ചാടിയെത്തി ഉദ്യോഗസ്ഥര്‍, നായകളെ അഴിച്ചുവിട്ട് വീട്ടുകാര്‍


ചിറയന്‍കീഴില്‍ കെ റെയില്‍ പദ്ധതിക്ക് കല്ലിടാന്‍ മതില്‍ ചാടിയെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നായകളെ അഴിച്ചുവിട്ട് വീട്ടുകാര്‍. മുരിക്കും പുഴയിലാണ് സംഭവം. കല്ലിടലിനെതിരെ കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധമാണ് നാട്ടുകാര്‍ നടത്തിയത്. ഇതേ തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ പിന്തിരിയുകയായിരുന്നു.
മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു വീട്ടില്‍ കല്ലിടാന്‍ എത്തിയപ്പോള്‍ സത്രീകള്‍ ഗേറ്റിന് മുന്നിലെത്തി ഉദ്യോഗസ്ഥരെ തടയുകയും ഗേറ്റ് അടച്ചിടുകയും ചെയ്തു. ഗേറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് കല്ലിടാനായി ഉദ്യോഗസ്ഥര്‍ മതില്‍ ചാടി എത്തി. അപ്പോള്‍ വീട്ടുകാര്‍ അവര്‍ക്ക് നേരെ വളര്‍ത്തു നായകളെ അഴിച്ചു വിടുകയായിരുന്നു.
പ്രദേശത്തെ 23 ഓളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുമെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. മുരിക്കും പുഴയില്‍ ഉള്ളവരില്‍ പലരും വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ വികസനത്തിന് വേണ്ടി വലിയ തോതില്‍ ഭൂമി വിട്ടു നല്‍കിയവരാണ്. തുച്ഛമായ വിലയാണ് അന്ന് ഭൂമി വിട്ടു നല്‍കിയ ആളുകള്‍ക്ക് ലഭിച്ചത്.