NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എലിവിഷത്തിൻ്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു.

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവിൽ വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിൻ്റെ ട്യൂബ് പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ചു.

 

ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ
സുഹെെല – അന്‍സാര്‍ ദമ്പതികളുടെ ഏകമകൻ റസിൻ ഷാ (3)യാണ് മരണപ്പെട്ടത്  ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു.

മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന റസിൻ ഷാ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്
ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലെെമാന്‍ ൻ്റെ പേരക്കുട്ടി ആണ്  ഖബറടക്കം കൊടക്കാട് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!