ഇന്ത്യന്‍ ആര്‍മിയില്‍ അവസരം കിട്ടിയില്ല; ഉക്രൈന്‍ സേനയില്‍ ചേര്‍ന്ന് റഷ്യയ്‌ക്കെതിര ആയുധമെടുത്ത് തമിഴ്‌നാട് വിദ്യാര്‍ത്ഥി


ഉക്രൈനിലെ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ ആയുധമെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ സൈനകേഷ് രവിചന്ദ്രനാണ് ഉക്രൈനിലെ സേനയില്‍ ചേര്‍ന്നത്.
21 വയസുകാരനായ സൈനകേഷ് 2018ലാണ് ഉപരി പഠനത്തിനായി ഉക്രൈനിലേക്ക് പോയത്. ഖാര്‍കിവിലെ നാഷണല്‍ എയ്റോസ്പേസ് യൂണവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ഇയാള്‍. സൈനകേഷ് ഈ വര്‍ഷം ജൂലൈയോടെ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു.
റഷ്യയുടെ അധിനിവേശം ആരംഭിച്ചതോടെ സൈനകേഷിന്റെ കുടുംബത്തിന് അയാളുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് അവര്‍ എംബസിയില്‍ വിവരമറിയിച്ചു. അന്വേഷണത്തില്‍ സൈനകേഷിനെ കണ്ടെത്തി. എന്നാല്‍ താന്‍ ഉക്രൈന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നുവെന്നും റഷ്യയ്‌ക്കെതിരെ പോരാടാനാ് തീരുമാനമെന്നും സൈനകേഷ് അറിയിച്ചു.
അധികൃതര്‍ സൈനകേഷിന്റെ വീട്ടിലെത്തി വീട്ടുകാരമായി സംസാരിച്ചു. സൈനകേഷ് നേരത്തെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അത് കിട്ടാതെ വരികയും തുടര്‍ന്ന് ഉപരി പഠനത്തിനായി പോകുകയുമായിരുന്നു എന്ന് സൈനകേഷിന്റെ കുംടുംബം പറയുന്നു.