NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി: രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി.

 

രാത്രി പത്ത് മണിയോടെ മലപ്പുറം ടൗൺ ഹാളിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്ക് ആദരഞ്ജലികളർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ.ടി ജലീൽ, ശോഭാ സുരേന്ദ്രൻ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, പ്രൊഫ. എ.പി അബ്ദുൽ വഹാബ്, കടന്നപ്പള്ളി രാമചന്ദ്രൻ, തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. പൊതുദർശനത്തിനായി ആയിരങ്ങളാണ് പ്രദേശത്തെത്തുന്നത്.

പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്‌കാരവും നടക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും.

 

Leave a Reply

Your email address will not be published.