NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളത്തിൽ അക്യൂപങ്ചർ കൗൺസിൽ ഉടൻ രൂപീകരിക്കണം : സി.എ.പി.എ.

 

തിരൂരങ്ങാടി: അക്യൂപങ്ചർ ചികിൽസാ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായി സഹകരിച്ചു കേരളത്തിൽ അക്യൂപങ്ചർ കൗണ്സിൽ ഉടൻ രൂപീകരിക്കണമെന്ന് ക്ലാസിക്കൽ അക്യൂപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (സി.എ.പി.എ) പ്രഥമ സമ്പൂർണ്ണ സമ്മേളനം ആവശ്യപ്പെട്ടു. ഔഷധ രഹിത ചികിത്സകൾ പ്രയോഗവൽക്കരിക്കുന്നതിലൂടെ മാത്രമേ ആരോഗ്യ രംഗത്തെ മുന്നേറ്റം സാധ്യമാകൂ എന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

ചികിൽസാ രംഗം ചൂഷണ മുക്തമാക്കാൻ ശക്തമായ ചെറുത്തുനിൽപ്പും ബോധവൽക്കരണവും അത്യാവശ്യമാണ്. അക്യുപങ്ചർ ചികിത്സ ശരിയായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ സംസ്ഥാന വ്യാപകമായി സി.എ.പി.എയുടെ നേതൃത്വത്തിൽ പ്രചാരണം നടത്താൻ സമ്മേളനം തീരുമാനിച്ചു.

മലപ്പുറം വെന്നിയൂരിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി അക്യൂ. പി ആർ അഷ്‌റഫ് പൂവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അക്യു. പി.ആർ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. മെമ്പർമാർക്ക് സർട്ടിഫിക്കറ്റുകളും ഐഡി കാർഡുകളും മുഹമ്മദ് റഫീഖ് വിതരണം ചെയ്തു. മാതൃശിശു സംരക്ഷണം എന്ന വിഷയത്തിൽ ഡോ. ആബിദ്, ഡോ. ഹുദാ എന്നിവർ പ്രഭാഷണം നടത്തി. അക്യൂ. പി.ആർ. നുഫൈൽ സ്വാഗതവും, അക്യൂ. പി ആർ ജുനൈദ് പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *