NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പുനഃസംഘടന ഇല്ല; താന്‍ മന്ത്രിസഭയിലേ ക്കില്ലെന്ന് കോടിയേരി

മന്ത്രിസഭ പുനഃസംഘടന ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയിലേക്ക് താനില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുമെന്നും, വകുപ്പ് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കുമെന്നും കോടിയേരി പറഞ്ഞു.

75 വയസ് പ്രായപരിധി തീരുമാനം കേന്ദ്ര കമ്മിറ്റി നടപ്പിലാക്കും. 75 കഴിഞ്ഞവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കും. ഇവര്‍ക്ക് പാര്‍ട്ടി സുരക്ഷിതത്വം നല്‍കും.

പി.ജെ ജോസഫിന്റെ പ്രവേശന സാധ്യതയും കോടിയേരി തള്ളി. പുതിയ കക്ഷികളെ എല്‍.ഡി.എഫിലേക്ക് എത്തിക്കാന്‍ ആലോചനയില്ല. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല. വ്യക്തി പൂജ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം ജലീല്‍ – കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍, രണ്ട് നേതാക്കള്‍ തമ്മില്‍ കാണുന്നതില്‍ രാഷ്ട്രീയം ഇല്ലെന്ന് കോടിയേരി വ്യക്തമാക്കി. ലീഗ് അധികാരം ഉള്ളിടത്തെ നില്‍ക്കൂ. ഭാവിയെ കുറിച്ച് അണികള്‍ ചര്‍ച്ച ചെയ്യുന്നതായും, കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തെ വിധേയത്വം കാരണം എതിര്‍ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പാര്‍ട്ടി എത്തിയെന്ന് കഴിഞ്ഞ ദിവസം കോടിയേരി വ്യക്തമാക്കിയിരുന്നു. അതേസമയം നാളെ കൊച്ചിയില്‍ തുടങ്ങുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഭാവി കേരളം എങ്ങനെയാകണം എന്നതും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈന്‍ റഷ്യ യുദ്ധത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ നിലപാട് കോടിയേരി ശരിവച്ചു.

Leave a Reply

Your email address will not be published.