വള്ളിക്കുന്നില്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു.


വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം വള്ളിക്കുന്നിൽ യുവതിയുടെ സ്കൂട്ടർ കത്തിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന കരണമന്റെ പുരക്കൽ ഇസ്മായിലിനെ (25)കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അത്താണിക്കലുള്ള പെട്രോൾപമ്പിൽ നിന്നും കുപ്പിയിൽ വാങ്ങിയ പെട്രോൾ ആണ് സ്കൂട്ടർ കത്തിക്കുവാനായി പ്രതി ഉപയോഗിച്ചത്. പമ്പിൽ നിന്നും ഇയാൾ പെട്രോൾ വാങ്ങുന്നത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് നേരത്തേ ശേഖരിച്ചിരുന്നു.
ശനിയാഴ്ച രാവിലെ കച്ചേരിക്കുന്നിൽ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.