ചിറമംഗലത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് പരിക്ക്


പരപ്പനങ്ങാടി: ചിറമംഗലത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹന അപകടത്തിൽ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയങ്കാവ് സ്വദേശികളായ സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. മുണ്ടിയങ്കാവ് സ്വദേശികളായ ദേവദാസ് ഭാര്യ പ്രീതി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു .
പരപ്പനങ്ങാടി ചിറമംഗലം ജംഗ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പത്തര മണിയോടെയാണ് അപകടമുണ്ടായത്.