14 വയസുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.


വള്ളിക്കുന്ന് : അരിയല്ലൂരിൽ 14 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സനലി (31) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് റോഡിന്റെ എതിർവശത്ത് നിന്നുകൊണ്ട് തുറിച്ചു നോക്കുകയും തുടർന്ന് പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞ മൊഴിയനുസരിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മുമ്പും സമാനകുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ജയദേവൻ, പോലീസുകാരായ സമ്മാസ്, ദീപു, എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.