നിലമ്പൂർ കാനോളി പ്ലോട്ടിൽ ഫോട്ടോ വാക് സംഘടിപ്പിച്ചു
നിലമ്പൂർ കാനോളി പ്ലോട്ടിൽ ‘Lets Click and Walk’ എന്ന പേരിൽ ഫോട്ടോ വാക് സംഘടിപ്പിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ വി.എം. സാദിഖ് അലിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
50 ഓളം പ്രതിനിധികൾക്ക് ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകി.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിലെ അനുഭവ കഥകളും പങ്കുവെച്ചു. ഡോക്ടറും പരിസ്ഥിതി സ്നേഹിയുമായ ഡോ. സുലൈമാൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
നബീൽ പരപ്പനങ്ങാടി, നിഹാൽ വണ്ടൂർ, റാഷിദ് വളാഞ്ചേരി, ശശി പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.
