NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സഹയാത്രക്കാരെ ശല്യപ്പെടുത്തി മോബൈല്‍ ഫോൺ ഉപയോഗിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിയന്ത്രണം

കെഎസ്ആര്‍ടിസി ബസുകളിലെ ഉച്ചത്തിലുള്ള മൊബൈല്‍ ഉപയോഗം നിരോധിച്ച് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം. ഉയര്‍ന്ന ശബ്ദത്തില്‍ വിഡിയോകള്‍, പാട്ടുകള്‍ തുടങ്ങി മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയില്‍ ഒന്നും ബസിനുള്ളില്‍ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കാര്യാലയം പ്രസ്താവിച്ചു.

 

നിരോധനം ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ കണ്ടക്ടര്‍മാര്‍ സംയമനത്തോടെ പരിഹരിക്കുകയും, നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

ചില യാത്രക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈലില്‍ സംസാരിക്കുന്നതും, സഭ്യമല്ലാതെ സംസാരിക്കുന്നതും, അമിത ശബ്ദത്തില്‍ വിഡിയോ, ഗാനങ്ങള്‍ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത്.

ബസിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ അനാരോഗ്യവും, അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ താത്പര്യങ്ങള്‍ പരമാവധി സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി നിരോധനം ഏര്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!