തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; സിഐയ്ക്ക് പരിക്ക്


തിരുവനന്തപുരത്ത് പൊലീസിന് നേരെ മദ്യപാനി സംഘത്തിന്റെ ആക്രമണം. ശിങ്കാരത്തോപ്പ് മദ്യപിച്ച് അടിയുണ്ടാക്കിയവരെ പിടിച്ച് മാറ്റുന്നതിന് ഇടയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് സി.ഐ ജെ രാകേഷിന് തലയ്ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് ആളുകള്‍ ബഹളമുണ്ടാക്കുന്നു എന്നറിഞ്ഞാണ് സിഐയും സംഘവും എത്തിയത്. പ്രശ്‌നക്കാരെ പിടിച്ച മാറ്റുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. കമ്പ് കൊണ്ട് സിഐയുടെ തലക്ക് പിന്നിലാണ് മര്‍ദ്ദിച്ചത്.
ആക്രമണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി