നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്
1 min read

ആലുവ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയായ ആലുവ എടത്തല സ്വദേശി ബക്കറാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് പേർ ചികിത്സയിലാണ്. കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് ബക്കർ ഉൾപ്പടെയുള്ളവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറിയത്.ആലുവ-മുട്ടം തൈക്കാവിന് സമീപമാണ് അപകടം നടന്നത്.
പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികൾ ഉൾപ്പടെ 5 പേരാണ് കാറിലുണ്ടായിരുന്നത്.ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കാറിലുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.