സ്‌കൂള്‍ തുറക്കല്‍; ആദ്യആഴ്ച ക്ലാസുകള്‍ ഉച്ചവരെ മാത്രം: മന്ത്രി വി. ശിവന്‍കുട്ടി


സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്ച ഉച്ചവരെയാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മുന്‍മാര്‍ഗരേഖപ്രകാരമായിരിക്കും ഷിഫ്റ്റ് സമ്പദായം.
നാളെ ഉന്നതതലയോഗം ചേര്‍ന്ന് മുഴുവന്‍സമയ പ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിക്കും.
നാളെ ഉന്നതതല യോഗം ചേരുമെന്നും വൈകിട്ട് വരെയുള്ള ക്ലാസിന്റെ കാര്യം യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ് നിലനിര്‍ത്തുമെന്നും ഓഫ്‌ലൈനിനൊപ്പം ഡിജിറ്റല്‍ ക്ലാസും ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.