പരപ്പനങ്ങാടി ‘റെഡ് റോസ് ഹോട്ടലിൽ മോഷണം; അമ്പതിനായിരം രൂപയോളം കവർന്നു.


പരപ്പനങ്ങാടി : പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്‌ഷനിൽ എ.സി. കോംപ്ലക്സിലെ ‘റെഡ് റോസ് ഹോട്ടലിൽ മോഷണം. ഹോട്ടലിന്റെ പിറകുവശത്തെ ഭിത്തി തകർത്ത് കടയിൽ കയറി അമ്പതിനായിരം രൂപയോളം മോഷ്ടാവ് കവർന്നു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് മോഷണം നടന്നത്. അമ്മാറമ്പത്ത് അബ്ദുൽജലീലിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഹോട്ടൽ ‘റെഡ് റോസ്.
ഹോട്ടലിന്റെ പിറകുവശത്ത് റെയിൽവേ ലൈൻ ആയതിനാൽ കാടുമൂടിക്കിടക്കുന്നഭാഗമാണ്. ഇവിടെ പകൽസമയത്ത് പോലും മദ്യമയക്കുമരുന്നു വിൽപ്പനക്കാരുടെയും സമൂഹ്യവിരുദ്ധരുടെയും കേന്ദ്രവുമാണെന്നാണ് നാട്ടുകാർ പറയുന്നത്.
നേരത്തേയും ഇത്തരത്തിൽ ഈ ഹോട്ടലിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പുത്തരിക്കലിലും സമാനരീതിയിൽ മോഷണം നടന്നിട്ടുണ്ട്.
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.