NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നു മാസത്തിനുള്ളില്‍ 1557 പദ്ധതികള്‍; വീണ്ടും നൂറു ദിന പരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

1 min read

സംസ്ഥാനത്ത് വീണ്ടും 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . നാളെ മുതല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം വരെ 100 ദിന പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 1557 പദ്ധതികളാണ് ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെ നടപ്പാക്കുന്നത്. സുപ്രധാനമായ മൂന്നു മേഖലകളില്‍ സമഗ്രപദ്ധികളാണ് നടപ്പാക്കുക. ഇതിനായി 17,183 കോടി രൂപ വകയിരുത്തി.

വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കും. തൊഴിലവസരങ്ങള്‍ അധികവും നിര്‍മാണ മേഖലയിലാകും. കെ-ഫോണ്‍ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകള്‍ക്ക് വീതം സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. 30,000 സര്‍ക്കാര്‍ ഓഫിസുകളിലും കെ-ഫോണ്‍ പദ്ധതി നടപ്പാക്കും.

മലമ്പുഴയില്‍ മല കയറുന്നതിനിടെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ (42) രക്ഷപ്പെടുത്താന്‍ രംഗത്തെത്തിയ വിവിധ സേനാ വിഭാഗങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ബാബുവിന് ആവശ്യമായ തുടര്‍ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.