വള്ളിക്കുന്ന് മണ്ഡലത്തില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍
1 min read

വള്ളിക്കുന്ന് മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു. തലപ്പാറ, ചേളാരി, പറമ്പില്‍ പീടിക, ആനങ്ങാടി, കാക്കഞ്ചീരി – യു കെ.സി എന്നീ കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തില്‍ ടു വീലര്‍, ത്രീ വീലര്‍ വാഹനങ്ങള്‍ക്കായിട്ടാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. പ്രീ പെയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി ഉപയോക്താക്കള്‍ക്ക് ആവശ്യത്തിന് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം.
ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുന്ന ഉപയോക്താവിന് സംസ്ഥാനത്ത് എവിടെയുമുള്ള കെ.എസ്.ഇ ബി സ്റ്റേഷനുകളില്‍ നിന്നും ചാര്‍ജ് ചെയ്യാന്‍ കഴിയും. സംസ്ഥാനത്ത് ഇ-വാഹനങ്ങളുടെ വില്‍പനയും ഉപയോഗവും വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.