മൂന്നിയൂരിൽ എം.എസ്.എഫ് ഇ. അഹമ്മദ് അനുസ്മരണം നടത്തി

എം.എസ്.എഫ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് സാഹിബ് അനുസ്മരണ സംഗമം ഹനീഫ മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്യുന്നു

മൂന്നിയൂര്‍ : എം.എസ്.എഫ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് സാഹിബ് അനുസ്മരണ സംഗമം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് ഹസീബ് കുണ്ടംകടവ് അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി സവാദ് കള്ളിയില്‍ മുഖ്യപ്രഭാഷണം നടത്തി. അടുത്ത് മരണപ്പെട്ട മുസ്ലിം ലീഗ് നേതാക്കളായ എ.യൂനുസ്കുഞ്ഞ്, പി.ഷാദുലി എന്നിവരെയും യോഗം അനുസ്മരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഹൈദര്‍ കെ മൂന്നിയൂര്‍, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സ്വലാഹു ചേളാരി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ടി.ജാഫര്‍ ചേളാരി, നിയോജക മണ്ഡലം എം.എസ്.എഫ് സെക്രട്ടറി പി.പി സഫീര്‍ പടിക്കല്‍, പഞ്ചായത്ത് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി റിഷാദ് ചിനക്കല്‍,
ഭാരവാഹികളായ ടി.നിയാസ്, പി.കെ ഉമറലി, ഇ.കെ അനസ്, പി.സുല്‍ക്കര്‍ നൈന്‍, കെ.എം ജസീബ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ വി.ഫാരിസ്, ഷുഹൈബ് ചേളാരി എന്നിവര്‍ നേതൃത്വം നല്‍കി.