വെളിമുക്കിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സ ലായിരുന്ന യുവാവ് മരിച്ചു.


തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിമുക്ക് പാലക്കൽ സ്വദേശി പരേതനായ പറപ്പീരി ഹസ്സൻ മകൻ സമീൽ (37) ആണ് മരിച്ചത്.
ഴിഞ്ഞ മാസം വെളിമുക്കിൽ വെച്ച് കാർ ഇടിക്കുകയായിരുന്നു. 25 ദിവസത്തോളം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
വെളിമുക്ക് ജുമുഅത്ത് പള്ളിയിൽ ഖബറടക്കി.
മാതാവ്:സി.പി.ആയിശുമ്മു. ഭാര്യ:ഹബീബ ചെമ്മലപ്പാറ.
മക്കൾ:ഷഹ്സിൻ,ഷീസ്. സഹോദരൻ:ഹബീബ് റഹ്മാൻ.