പത്മശ്രീ കെ.വി. റാബിയയെ എം.ജി.എം സംസ്ഥാന കമ്മിറ്റി ആദരിച്ചു.


തിരൂരങ്ങാടി: പത്മശ്രീ കെ വി റാബിയയെ കെ എൻ എം മർക്കസുദ്ദഅവ വനിതാ വിഭാഗമായ എം ജി എം സംസ്ഥാന കമ്മിറ്റി ആദരിച്ചു. ശാരീരിക വൈകല്യം സാമൂഹ്യ സേവനങ്ങൾക്കും പൊതു പ്രവർത്തനങ്ങൾക്കും ഒരിക്കലും തടസ്സമായിട്ടില്ലെന്നും ആത്മവിശ്വാസവും ഇച്ഛാശക്തിയും അർപ്പണബോധവും ഉണ്ടെങ്കിൽ ലക്ഷ്യം എളുപ്പമാണെന്നും റാബിയ പറഞ്ഞു.
എം ജി എം സംസ്ഥാന ജനറൽ സെക്രട്ടറി സി ടി ആയിഷ ഉപഹാരം സമർപ്പിച്ചു. സംസ്ഥാന ട്രഷറർ റുഖ്സാന വാഴക്കാട്, ജുവൈരിയ്യ ടീച്ചർ, ബുഷ്‌റ നജാത്തിയ, സനിയ്യ ടീച്ചർ, റസിയാബി ടീച്ചർ, ഹസ്‌നത്ത് പരപ്പനങ്ങാടി പ്രസംഗിച്ചു.