കോ ഓപ്പറേറ്റീവ് കോളേജ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സി. അബ്ദുറഹിമാന്‍ കുട്ടി; സി.ഇ.ഒ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ആദരിച്ചു
1 min read

പരപ്പനങ്ങാടി : കോ ഓപ്പറേറ്റീവ് കോളേജ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത സി.ഇ.ഒ അംഗവും പരപ്പനങ്ങാടി കോ- ഓപ്പറേറ്റീവ് കോളേജ് സെക്രട്ടറിയുമായ സി.അബ്ദുറഹിമാന്‍ കുട്ടിയെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ആദരിച്ചു.
സി.ഇ.ഒ സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി.എം.ബഷീര്‍ സ്നേഹോപഹാരം നല്‍കി ആദരിച്ചു.
പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷത വഹിച്ചു. ഇസ്മായീല്‍ കാവുങ്ങല്‍, വി.കെ.സുബൈദ, കെ.കുഞ്ഞിമുഹമ്മദ്, അനീസ് കൂരിയാടന്‍, കെ.ടി.മുജീബ് പെരുവള്ളൂര്‍, കെ.ടി.ഷംസുദ്ധീന്‍ എ.ആര്‍.നഗര്‍, വി. മുഹമ്മദ് ആസിഫ് മൂന്നിയൂര്‍ പ്രസംഗിച്ചു.