കളിയാട്ടമുക്ക് കാര്യാട് കടവ് പാലത്തിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി


തിരൂരങ്ങാടി: കളിയാട്ടമുക്ക് കാര്യാട് കടവ് പാലത്തിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കളിയാട്ടമുക്ക് ചാനത്തിയിൽ തടത്തിൽ മുഹമ്മദ് (72) ആണ് മരിച്ചത്.
ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ വൈകുന്നേരം നാല് മണിയോടെ കാര്യാട് കടവ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : സൈഫുന്നിസ