കിഴങ്ങു വർഗങ്ങളുടെ കൃഷിത്തോട്ടം ഒരുക്കി കുടുംബശ്രീ കൂട്ടായ്മ


പരപ്പനങ്ങാടി : നഗരസഭ ഡിവിഷൻ 19 ൽ കുടുംബശ്രീ കൂട്ടായ്മ നടത്തിയ കിഴങ്ങുവർഗങ്ങളുടെ കൃഷിത്തോട്ടം നഗരസഭ ചെയർമാൻ എ. ഉസ്മാൻ വിത്തുനട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ്, കൗൺസിലർ എ.വി. ഹസ്സൻകോയ, സി.ഡി.എസ്അംഗം സൗമ്യത്ത്, ടി. കുട്ട്യാവ, കെ. സലീം, സൂപ്പിഹാജി, ജിതേഷ്, കരീം എന്നിവർ പങ്കെടുത്തു.