NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിയേറ്റര്‍, ജിം മുതലായവ അടയ്ക്കുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത്കാറ്റഗറി അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ അതത് ജില്ലകളില്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ തിരുവനന്തപുരം ജില്ലയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടെ തിയറ്ററുകള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍ എന്നിവ ഇന്ന് മുതല്‍ അടച്ചിടും.

കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമേ നടത്തു. ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല. മരണം, വിവാഹം ചടങ്ങുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവു. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം.

കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇവിടെ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സ്വകാര്യ ചടങ്ങുകളില്‍ 20 പേര്‍ മാത്രം. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇവിടെ ചടങ്ങുകളില്‍ 50 പേര്‍ക്കു പങ്കെടുക്കാം.

കാസര്‍കോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഇല്ല. ഇരു ജില്ലകളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവാണെന്നാണ് വിലയിരുത്തല്‍.

സ്‌കൂളുകളിലും കോളജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ അവലോകന യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published.