തിരൂരങ്ങാടിയിൽ സ്കൂൾതല വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു.


തിരൂരങ്ങാടി : തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ സുഹ്റാബി, പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.പി.ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, സുജിനി മുളമുക്കിൽ, പി.ടി.എ പ്രസിഡന്റ് എം.അബ്ദുറഹിമാൻ കുട്ടി, കൗൺസിലർമാരായ അരിമ്പ്ര മുഹമ്മദലി, സി എച്ച് ഹജാസ്, സമീന മൂഴിക്കൽ , ഡോ: ഫൗസിയ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹസിലാൽ, പ്രശാന്ത് എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിലെ 500 ഓളം വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി.