മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് കോടതിയ്ക്ക് മുന്നില്‍ വെച്ച് വെടിവെച്ച് കൊന്നു,

പ്രതീകാത്മക ചിത്രം

ബലാത്സംഗക്കേസ് പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് കോടതിക്ക് സമീപം വെടിവെച്ച് കൊന്നു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന്‍ എന്നയാളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് വിചാരണക്കെത്തിയതായിരുന്നു ഇയാള്‍.
തന്റെ മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടിയുതിര്‍ക്കുകയായിരുന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന അഭിഭാഷകരുടെയും മറ്റും സഹായത്തോടെ പിതാവിനെ പിടികൂടിയെന്നും ആയുധം പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു.
കോടതി കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.