NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ റെയിൽ പദ്ധതി; ജനറൽ മാനേജർക്ക് പരപ്പനങ്ങാടി നഗരസഭ നിവേദനം നൽകി*

 

കേരളത്തിന്റെ കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പരപ്പനങ്ങാടി നഗരസഭയിൽ അവതരിപ്പിച്ച പ്രമേയവും കൗൺസിൽ തീരുമാനവും മദ്രാസിലുള്ള സതേൺ റെയിൽവേ ജനറൽ മാനേജർ ഓഫീസിൽ അഡീഷനൽ ജനറൽ മാനേജർ ഗോപിനാഥ് മല്യക്ക് കൈമാറി.

കൂടാതെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് കടക്കാൻ ആവശ്യമായ വഴി സൗകര്യമോ,ഫുട്ഓവർ ബ്രിഡ്ജോ സ്ഥാപിക്കണമെന്നും, മാവേലി, യശ്വന്ത്പൂർ എന്നീ ട്രെയിനുകൾക്ക് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ കൈമാറി.

Leave a Reply

Your email address will not be published.