റോഡ് സുരക്ഷ ബോധവൽക്കരണം, ഉൾക്കൊള്ളാൻ ജനങ്ങൾ തയ്യാറാകണം; എ.എം.വി.ഐ. കെ. സന്തോഷ് കുമാർ


പരപ്പനങ്ങാടി: റോഡ് സുരക്ഷാ ബോധവൽക്കരണം ഉൾക്കൊള്ളാൻ ജനങ്ങൾ തയ്യാറാകണമെന്ന് തിരൂരങ്ങാടി അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ. ട്രോമോ കെയർ പരപ്പനങ്ങാടി യൂണിറ്റും നഹാസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രണ്ടാം ഘട്ട റോഡ് സുരക്ഷാ ബോധവൽക്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ട്രോമോകെയർ പ്രവർത്തകർ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ക്ലാസുകൾ ശ്രദ്ധേയമായമാണന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ട്രോമാകെയർ ജില്ലാ സെക്രട്ടറി കെ.പി. പ്രജീഷ്, സ്റ്റാർ മുനീർ, കെ.എം.എ ഹാഷിം എന്നിവർ സംസാരിച്ചു.