തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ക്ലബ് ഫൂട്ട് ക്ലിനിക് തുടങ്ങി


തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡി.ഇ.ഐ.സി ക്ലിനിക്കില്‍ പുതുതായി ആരംഭിച്ച ക്ലബ് ഫൂട്ട് ക്ലിനിക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും പാലിയേറ്റീവ് ദിനാചരണവും കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കെ.പി.എ മജീദ് എം.എല്‍.എ നിര്‍വ്വഹിച്ചു.
പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളും വ്യക്തികളും രോഗികള്‍ക്കായി സംഭാവന നല്‍കിയ ഉപകരണങ്ങളും ഭക്ഷ്യ കിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. ഡോ: മുഹമ്മദ് അലിയാസ് കുഞ്ഞാവുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈസ് ചെയര്‍ പെഴ്‌സണ്‍ സി.പി സുഹറാബി ,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.പി ഇസ്മയില്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലിങ്ങല്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി വഹീദ, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സുജിനി ഡിവിഷന്‍ കൗണ്‍സിലര്‍ കക്കടവത്ത് അഹമ്മദ് കുട്ടി, കൗണ്‍സിലര്‍മാരായ സെമീന, സുലേഖ, ഡി.ഇ. ഐ.സി മാനേജര്‍ ദേവിദാസ്, എച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ആശുപത്രി സൂപ്രണ്ട് ഡോ: പ്രഭുദാസ് സ്വാഗതവും ഡോ: ഹാഫിസ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു. കുട്ടികളിലുണ്ടാകുന്ന ക്ലബ് ഫൂട്ട് ജനന വൈകല്യ നിര്‍ണ്ണയവും ചികിത്സയും പുനരധിവാസവും സാധ്യമാകുന്നതാണ് ക്ലബ് ഫൂട്ട് ക്ലിനിക്ക്.