പരപ്പനങ്ങാടിയിൽ തേനീച്ചയുടെ ആക്രമണം: എട്ട് പേർക്ക് കുത്തേറ്റു.


പരപ്പനങ്ങാടി: പരപ്പനങ്ങാടി പൂരപ്പുഴക്കടുത്ത് തേനീച്ചയുടെ ആക്രമണത്തിൽ എട്ട് പേർക്ക് കുത്തേറ്റു. പൂരപ്പുഴ അങ്ങാടിയിൽ വിവിധ ആവശ്യത്തിന് വന്നവർക്ക് നേരെയാണ് തേനീച്ചക്കൂട്ടത്തിെൻറ ആക്രമണം ഉണ്ടായത്. അക്രമത്തിൽ കുട്ടികളടക്കം എട്ട് പേർക്കാണ് കുത്തേറ്റത്.
പരുക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ തേടുകയും ചെയ്തു.
ചുക്കാൻ മുഹമ്മദ് ഇർഫാൻ (21), കറുത്താമാക്കകത്ത് റസീന (38) ഇവരുടെ മകൻ അമൻ ഷാഹിൽ (7), സഹോദരങ്ങളായ ചോലക്കൽ സഫ് വാൻ (17), ഫൈസാൻ(7) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് തൊട്ടടുത്തുള്ള മരത്തിലുള്ള തേനീച്ചകൾ കൂടിളകി കൂട്ടമായി എത്തി അക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
കച്ചവടക്കാർ പലരും കടകൾ അടച്ചും ഓടി രക്ഷപ്പെട്ടു. പരുന്ത് തേനീച്ചകൂടിനെ അക്രമിച്ചപ്പോൾ ഇവ കൂടിളികി വരുകയായിരുന്നുവെന്നാണ് പറയുന്നത്. ആക്രമണത്തെ തുടർന്ന് ആളുകൾ ഓടിയത് കാരണം റോഡിലെ വാഹനങ്ങൾ ഏറെ സമയം ബ്ലോക്കിൽപെട്ടു.