നീറ്റ് പി.ജി കൗണ്‍സിലിംഗ്; ഒ.ബി.സി, സാമ്പത്തിക സംവരണത്തിനുള്ള സര്‍ക്കാര്‍ മാനദണ്ഡം സുപ്രീംകോടതി അംഗീകരിച്ചു; ഉത്തരവ് ഇടക്കാലത്തേക്ക്

നീറ്റ് പിജി മെഡിക്കല്‍ കൗണ്‍സലിംഗിന് സുപ്രീംകോടതി അനുമതി നല്‍കി. പിജി അഖിലേന്ത്യാ ക്വാട്ടയില്‍ ഒബിസി സംവരണമാകാം. മുന്നോക്ക സംവരണം നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം നടപ്പിലാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. എട്ടുവര്‍ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് മുന്നോക്ക സംവരണം അനുവദിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമാകും ഒബിസി സംവരണം.
ഒബിസി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന നീറ്റ് പി.ജി. കൗണ്‍സലിംഗ് നടത്താന്‍ അനുവദിക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാരുടെ ആശങ്കയില്‍ കാര്യമുണ്ടെന്നും അതിനാല്‍, കേസില്‍ വാദം തുടരുന്നതിനിടെ കൗണ്‍സലിംഗ് നടന്നു കൊള്ളട്ടേയെന്നും കേന്ദ്രം പറഞ്ഞു.
കൗണ്‍സലിംഗ് സംവരണം ആവശ്യമുന്നയിച്ച് നേരത്തെ രാജ്യമാകെ ഡോക്ടര്‍ സമരം നടത്തി വരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.