റോഡ് പ്രവൃത്തിക്ക് കൊണ്ടുവന്ന പമ്പ് സെറ്റ് മോഷണം പോയി; ദിവസങ്ങൾക്ക് ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.


തിരൂരങ്ങാടി: റോഡ് നനക്കാനായി കൊണ്ടുവന്ന പമ്പ് സെറ്റ് മോഷണം പോയി ദിവസങ്ങൾക്ക് ശേഷം കുറ്റിക്കാട്ടിൽ കണ്ടെത്തി. വെഞ്ചാലി – കണ്ണാടിതടം റോഡ് കോൺക്രീറ്റ് ചെയ്ത് റോഡ് നനക്കുന്നതിനായി കരാറുകാരനായ മുഹ്സിൻ കൊണ്ടുവന്നതായിരുന്നു പമ്പ് സെറ്റ്.
ഇവ റോഡരികിൽ ടാർപോളിൻ കൊണ്ട് മൂടിയിട്ടതായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പമ്പ് സെറ്റ് ഇവിടെ നിന്നും നഷ്ടപെട്ടത്. അന്നുതന്നെ തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി സ്ഥലത്ത് പല സിസിടിവികളും പരിശോധിച്ചിരുന്നു.
പമ്പ് സെറ്റ് കൊണ്ടു പോകുന്ന വ്യക്തമല്ലാത്ത ഒരു സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ആ വീഡിയോയിലെ രണ്ടു പേരുടെ രൂപസാദ്യശ്യം കണ്ടെത്തുന്നതിന് ശ്രമംനടത്തുന്നതിനിടയിലാണ് പമ്പ് സെറ്റ് വെഞ്ചാലി പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പോലീസ് സ്റ്റേഷൻ പി.ആർ. ഒ. സി. അനിൽ കുമാർ, സി.പി.ഒ.മാരായ ലക്ഷ്മണൻ, നിഖിൽ കൃഷ്ണ എന്നിവർ സ്ഥലത്തെത്തി വയലോരത്തെ കുറ്റിക്കാട്ടിൽ നിന്നും പമ്പ് സെറ്റ് പുറത്തെടുത്തു. പമ്പ് സെറ്റ് കിട്ടിയെങ്കിലും പ്രതികളെ കണ്ടെന്നുന്നതിനുള്ള അന്വേഷണം തുടരുമെന്ന് സബ് ഇൻസ്പെക്ടർ എസ് കെ പ്രിയൻ പറഞ്ഞു