താനൂർ വട്ടത്താണിയിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു.


താനാളൂർ വട്ടത്താണിക്ക് സമീപം വലിയ പാടത്തിന് തെക്ക് ഭാഗത്ത് വെച്ച് തിരുർ തലക്കടത്തൂർ സ്വദേശികളായ പിതാവും മകളും ടെയിൽ തട്ടി മരണപ്പെട്ടു.
അസീസ് കണ്ടം പുലാക്കൽ (46)
മകൾ അജ്‌വ മറിയം എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് ട്രയിൻ തട്ടിയാണ് അപകടം.
സഹോദരന്റെ വീട്ടിലുള്ള ഭാര്യയെ വിളിക്കാൻ പോയതായിരുന്നു ഭർത്താവും മകളും .
കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെയാണ് അപകടം സംമ്പവിച്ചത്.