തകരാത്ത റോഡിൽ അറ്റകുറ്റപ്പണി; പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


കോഴിക്കോട് തകരാത്ത റോഡിൽ പിഡബ്ല്യൂഡി അറ്റകുറ്റപ്പണി നടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കുന്ദമംഗലം അസിസ്റ്റന്റ് എൻജിനീയർക്കും ഓവർസീയർക്കുമെതിരെയാണ് നടപടിയെടുത്തത്. കോഴിക്കോട് കുന്ദമംഗംലം-മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിലാണ് അറ്റക്കുറ്റപ്പണി നടന്നത്. റോഡിന് കുഴികളൊന്നുമില്ലാത്ത 17 മീറ്റർ സ്ഥലത്താണ് ടാറൊഴിച്ച് പണി തുടങ്ങിയതോടെ നാട്ടുകാർ ഇടപ്പെട്ട് തടയുകയായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധമറിഞ്ഞതോടെ മന്ത്രി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി. നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കിയ മന്ത്രി ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ തെറ്റ് ചെയ്തെന്ന് കണ്ടെത്തിയതോടെ അടിയന്തിരമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകുകയായിരുന്നു.