എൻ.എസ്.എസ്. സപ്തദിന ക്യാമ്പ്; “അതിജീവനം-21′ ന് തുടക്കമായി


പരപ്പനങ്ങാടി: എൻ.എസ്.എസ്. സപ്തദിന സ്പെഷ്യൽ ക്യാമ്പ് “അതിജീവനം-21′ ബി.ഇ. എം. ഹയർസെക്കണ്ടറി സ്ക്കൂളിൽ തുടക്കമായി. ഏഴുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി. കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
14 വാർഡ് കൗൺസിലർ ഖദീജത്തുൽ മാരിയ, റവറൻറ്റ്:പി. എൻ. ബെന്നി, അരവിന്ദാക്ഷൻ, ഫിറോസ് ഖാൻ, പ്രിൻസിപ്പാൾ ബിന്ദ്യ മേരി ജോൺ, ക്യാമ്പ് കോഡിനേറ്റർ കെ. സുഭാഷ് ആബേൽ, സംഘാടക സമിതി ചെയർമാൻ നൗഫൽ ഇല്ലിയൻ, പാർവ്വതി അജിത്ത് എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് പരപ്പനങ്ങാടി ടൗണിൽ വിളംബര ജാഥ നടത്തി. വ്യത്യസ്ഥ പ്രവർത്തന പരിപാടികളോടെ ആരംഭിച്ച ക്യാമ്പ് ജനുവരി ഒന്നിന് സമാപന സമ്മേളനത്തോടെ അവസാനിക്കും.