NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓൺലൈൻ ഹജ്ജ് അപേക്ഷ; സേവന കേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്തു 

 

പരപ്പനങ്ങാടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ ഓൺലൈൻ ഹജ്ജ് അപേക്ഷ സേവന കേന്ദ്രങ്ങളുടെ സംയുക്ത ഉദ്‌ഘാടനം പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഹാളിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി മെംബർ പി.ടി അക്ബർ അധ്യക്ഷനായി. പി.പി അബ്ദുൽ ജബ്ബാർ ബാഖവി പ്രാർത്ഥന നിർവഹിച്ചു. ആദ്യ അപേക്ഷ പി.പി അബ്ദുൽ ജബ്ബാർ ബാഖവിയിൽ നിന്നും ചെയർമാൻ ഏറ്റുവാങ്ങി.

ഹജ്ജ് കമ്മിറ്റി ചെയർമാനെയും മെംബർ പി.ടി അക്ബറിനെയും അസി. ജില്ലാ ട്രെയിനർമാരായ പി.പി.എം മുസ്തഫ, അഹമ്മദ് ഹാജി എന്നിവർ ഉപഹാരം നൽകി ആദരിച്ചു. ഹജ്ജ് കമ്മിറ്റി കോർഡിനേറ്റർ അഷ്റഫ് അരയങ്കോട് വിഷയാവതരണം നടത്തി. പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ ഉസ്മാൻ, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് ജമീല അലി, ഫൗണ്ടേഷൻ രക്ഷാധികാരി സയ്യിദ് പി.എസ്.എച്ച് തങ്ങൾ, തഅലീം പ്രിൻസിപ്പൾ ജുബൈർ, ഫൗണ്ടേഷൻ ചെയർമാൻ കടവത്ത് സൈതലവി, ഹജ്ജ് കമ്മിറ്റി ട്രെയിനർമാരായ മുജീബ് മാസ്റ്റർ, മുഹമ്മദ് റഊഫ്, കെ.ടി അമാനുല്ല, അബ്ദുൽ അലി, യു.കെ ഹംസ ഹാജി, ഫീൽഡ് ട്രെയിനർ, അബ്ദുൽഹമീദ് കുന്നുമ്മൽ, ജബ്ബാർ മാസ്റ്റർ പരപ്പനങ്ങാടി പ്രസംഗിച്ചു. വിവിധ മണ്ഡലങ്ങളിലെ പ്രതിനിധികൾ സേവന കേന്ദ്രങ്ങളുടെ രേഖകൾ ചെയർമാനിൽ നിന്നും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.