വള്ളിക്കുന്നിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവം : പ്രതിയെ റിമാൻഡ് ചെയ്തു.
1 min read

വള്ളിക്കുന്ന്: അത്താണിക്കൽ-ഒലിപ്രംക്കടവ് റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് നിന്നും ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ പിടിയിലായ പൂക്കോട്ടൂർ വള്ളുവമ്പ്രം സ്വദേശി കക്കടമ്മൽ ഷിബു (40) വിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ 25 ന് പുലർച്ചെയാണ് കാറിലെത്തിയ രണ്ടുപേർ ചന്ദനമരം മുറിച്ചു കടത്തിയത്. തൊട്ടടുത്തുള്ള സ്ഥാപനത്തിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ ഇരവുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പും നാട്ടുകാരും പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിബുവിനെ കാർ സഹിതം പിടിക്കൂടിയത്. സംഭവത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ട്. പോലീസ് അന്വേഷിച്ചുവരികയാണ്. പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ്, എസ്.ഐ. നൗഷാദ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.