കോടിയേരി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി


കോടിയേരി ബാലകൃഷ്‌ണൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മടങ്ങിവരുന്നു. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. നവംബര്‍ 22നാണ് ആരോഗ്യം കാരണം പറഞ്ഞ് കോടിയേരി ബാലകൃഷ്‌ണൻ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്.
2020 നവംബറിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. പകരം ആക്റ്റിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിച്ചു.
കള്ളപണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരി ജയിലിലായതിന് പിന്നാലെയായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. കേസിൽ ബിനീഷിന് ജാമ്യം ലഭിച്ചതിന് പിന്നാലെ കോടിയേരി ബാലകൃഷ്‌ണൻ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു