വേങ്ങര സ്വദേശികളിൽ നിന്നും 63 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി


വേങ്ങര സ്വദേശികളിൽ നിന്നും 63 ലക്ഷം രൂപയുടെ ഹവാല പണം കുറ്റിപ്പുറം പോലീസ് പിടികൂടി.
വേങ്ങര സ്വദേശികളായ സഹീർ (24), ഷമീർ (26) എന്നിവരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.
കാറിനകത്ത് പ്രത്യേക അറക്കുള്ളിൽ സുക്ഷിച്ചിരുന്ന പണം വാഹനപരിശോധനക്കിടെയാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പിഎസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് നടപടി