NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്കൂളുകൾ കേന്ദ്രീകരിച്ച് വാഹന പരിശോധന: പരപ്പനങ്ങാടി പോലീസ് 30 വാഹനങ്ങൾ പിടിച്ചെടുത്തു.

1 min read

പരപ്പനങ്ങാടി: സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വാഹനപരിശോധനയിൽ പരപ്പനങ്ങാടിയിൽ പോലീസ് 30 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിലെ പല സ്കൂളുകളിലും കുട്ടികൾ മോഡിഫൈ ചെയ്ത വാഹനങ്ങളിൽ ലൈസൻസില്ലാതെയും മൂന്നുപേരെ കയറ്റിയും വരുന്നതായും ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് എത്തി വഴക്കുണ്ടാക്കുന്നതായും പൂവാലശല്യവും വർദ്ധിച്ച സാഹചര്യമുണ്ട്.

 

പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോ-ഓപ്പറേറ്റീവ് കോളേജ്, എസ്.എൻ.എം.എച്ച്.എസ്.എസ്, വള്ളിക്കുന്ന് ചന്ദൻ ബ്രദേഴ്സ് സ്കൂൾ, അരിയല്ലൂർ എം.വി.എച്ച് എസ്. എൽ.ബി.എസ്.സെന്റർ, ബി.ഇ.എം സ്കൂൾ , കോവിലകം ഗവ: സ്കൂൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പോലീസ് പരിശോധന. 29 ബൈക്കുകളും 1 കാറും പോലീസ് പിടിച്ചെടുത്തു. 14 എണ്ണം ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും 7 വാഹനങ്ങൾ മൂന്നുപേർ കയറിയതിനും ബാക്കിയുള്ളവ മറ്റ് നിയമലംഘനങ്ങൾക്കുമാണ് പിടിച്ചെടുത്തത്.

 

നിലവിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ഓടിച്ചയാൾക്ക് 5000 രൂപയും വാഹനഉടമക്ക് 5000 രൂപയും മൂന്നുപേർ ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാൽ 2500 രൂപയുമാണ് പിഴ. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം മഫ്തിയിൽ ആയിരുന്നു പരിശോധന. പിടിച്ചെടുത്ത വാഹനങ്ങൾ ഓടിച്ചിരുന്ന കുട്ടികളുടെ രക്ഷകർത്താക്കളെ വിളിച്ചു വരുത്തി പിഴയൊടുക്കി വിട്ടയച്ചു. മൂന്നുപേർ കയറി ഓടിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെയും ലൈസൻസില്ലാതെ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമസ്ഥർക്കെതിരെയും മോട്ടോർ വാഹന വകുപ്പിന് ലൈസൻസ് ക്യാൻസൽ ചെയ്യാനുള്ള റിപ്പോർട്ട് കൊടുക്കുമെന്നും വരും ദിവസങ്ങളിലും മഫ്തിയിലുള്ള പരിശോധന തുടരുമെന്നും പരപ്പനങ്ങാടി സി.ഐ.

Leave a Reply

Your email address will not be published.