ബി.എ. എൽ.എൽ.ബി – 2021-22 പ്രവേശന പരീക്ഷയിൽ പരപ്പനങ്ങാടി സ്വദേശി കെ.കെ. ഫാത്തിമ ഫിദക്ക് സംസ്ഥാന തലത്തിൽ രണ്ടാംറാങ്ക്.


ഫാത്തിമ ഫിദക്ക് രണ്ടാം റാങ്ക്
പരപ്പനങ്ങാടി: അലിഗർ മുസ്ലിം യൂനിവേഴ്സിറ്റി ബി.എ. എൽ.എൽ.ബി – 2021-22 പ്രവേശന പരീക്ഷയിൽ പരപ്പനങ്ങാടി ഉള്ളണത്തെ
കെ.കെ. ഫാത്തിമ ഫിദക്ക് സംസ്ഥാന തലത്തിൽ രണ്ടാംറാങ്ക് ലഭിച്ചു. ഓൾ ഇന്ത്യ തലത്തിൽ ഇരുപതാം റാങ്കും കരസ്ഥമാക്കി. ഉള്ളണത്തെ കൊടലിക്കോടൻ അമാനുല്ല – റംലത്ത് (പരപ്പനങ്ങാടി നഗരസഭ കൗൺസിലർ) ദമ്പതികളുടെ മകളാണ്.
എട്ടാംക്ലാസ് വരെ മുംബൈയിലാണ് ഫാത്തിമഫിദ പഠിച്ചത്. തുടർന്ന് പ്ലസ്ടു വരെ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയിരുന്നു. തിരൂരങ്ങാടി ചെറുമുക്ക് വെസ്റ്റ് സ്വദേശി വലിയപീടിയേക്കൽ അബൂസ്വാലിഹാണ് ഭർത്താവ്.
ഫൈജാൻ സഹോദരനാണ്.