ഗവർണറുടെ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ


തിരുവനന്തപുരം: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ് (48) ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെടുത്തിയത്. ഇന്ന് പുലർച്ചെ രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിട്ടുണ്ട്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്.
കുറച്ചുനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തേജസ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പോലീസ് കരുതുന്നത്.