പ്ലസ് വണ്‍ സീറ്റ് ക്ഷാമം; അധിക ബാച്ചുകള്‍ 23 ന് പ്രഖ്യാപിക്കും, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി


സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ പ്രഖാപിക്കുന്ന കാര്യത്തില്‍ ഈ മാസം 23 ന് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്രവേശനം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അരലക്ഷത്തോഷം വിദ്യാര്‍ത്ഥികളാണ് ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും സീറ്റ് ലഭിക്കാതെ പുറത്തായത്.
മലപ്പുറം കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. 51,600 കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 618 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയവരാണ്. 17 -ാം തീയതിയാണ് ഇനി രണ്ടാം ഘട്ട അലോട്ട്മെന്റ് നടക്കുക.
സീറ്റ് മിച്ചം വരുമെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വന്ന അലോട്ട്‌മെന്റുകള്‍ക്ക് ശേഷവും സീറ്റ് ലഭിക്കാതെ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളടക്കം പ്രതിസന്ധിയിലായി. നിലവില്‍ സീറ്റ് ക്ഷാമം കുടുതലുള്ള ജില്ലകളിലേക്ക് താല്‍കാലിക ബാച്ചുകള്‍ അനുവദിക്കേണ്ടി വരും. പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കി.