മഹാകവി അക്കിത്തം അന്തരിച്ചു
1 min read

തൃശൂര്‍: മഹാകവി അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആരോഗ്യനില വഷളാവുകയും രാവിലെ 8.10-ഓടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
സംസ്‌ക്കാരത്തിനായി സ്വദേശമായ പാലക്കാട്ടെ കുമാരനെല്ലൂരിലേക്ക് കൊണ്ടുപോകും. അതിനു മുമ്പ് തൃശൂര്‍ സാഹിത്യഅക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും.
പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍.പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.