കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ആളപായമില്ല


കോഴിക്കോട്: ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമാണ് സംഭവം. കാറിൽനിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
കാര്‍ പൂര്‍ണമായും കത്തിനശിച്ചു. എയര്‍ കണ്ടീഷണറില്‍ നിന്നുള്ള വെള്ളം ചോര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു.