സമരാനുസ്മരണ യാത്ര പരപ്പനങ്ങാടി യിലെത്തി.


പരപ്പനങ്ങാടി: ‘മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം’ എന്ന തലക്കെട്ടിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന “സമരാനുസ്മരണ യാത്ര” ജില്ലയിലെ രണ്ടാം ദിനത്തിൽ രാവിലെ പുത്തനത്താണിയിൽ നിന്ന് തുടങ്ങി ആലത്തിയൂർ, തിരൂർ, താനൂർ എന്നിവിടങ്ങളിൽ സഞ്ചരിച്ച് പരപ്പനങ്ങാടിയിൽ സമാപിച്ചു.
പരിപാടിയിൽ കോഓഡിനേറ്റർ ടി മുജീബ് റഹ്മാൻ പ്രഭാഷണം നടത്തി. ലോകശ്രദ്ധയാകർഷിച്ച മലബാർ വിപ്ലവത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോൾ സമര പോരാട്ടവും സമരനായകരും ജനഹൃദയങ്ങളിൽ ആവേശമായി ഇന്നും നിലകൊള്ളുന്നു. മറുഭാഗത്ത് ജനനായകരെ ഇകഴ്ത്തി ചരിത്രസംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒരുകൂട്ടർ…
സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് മാപ്പിള രക്തസാക്ഷികളെ നീക്കം ചെയ്തതും അതിന്റെ ഭാഗമാണന്നും ജാഥ ഓർമ്മപ്പെടുത്തി. അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന തെരുവുനാടകവും മലബാർ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാക്കിയ പുസ്തകം വണ്ടിയും സമര സ്മരണകളുണർത്തുന്ന പാട്ടുവണ്ടിയും യാത്രയിൽ അണിനിരന്നു. പ്രോഗ്രാം കോർഡിനേറ്റർ ടി. മുജീബ് റഹ്മാൻ, മുനീർ ചുങ്കപ്പാറ, ഹസനുൽ ബെന്ന, ഷാനിഫ് എന്നിവർ നേതൃത്വം നൽകി.
യാത്ര നവംബർ 25 ന് തിരുവനന്തപുരത്ത് സമാപിക്കും