ഇന്ധന വിലവർദ്ധനവ് ജനദ്രോഹം; എൻ.എൽ.യു


പരപ്പനങ്ങാടി :- ഇന്ധനവില ദൈനംദിനം വർധിപ്പിക്കുന്നത്തിലൂടെ ജനദ്രോഹ നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും ജനവിരുദ്ധ നയങ്ങൾ തിരുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചില്ലെങ്കിൽ കക്ഷി രാഷ്ടയം മറന്ന് ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ എല്ലാ ജനാതിപത്യ കക്ഷികളും ഒരുമിക്കണമെന്നും എൻ.എൽ.യു സംസ്ഥാന ട്രഷറർ ഉദൈഫ് ഉള്ളണം അഭിപ്രായപ്പെട്ടു,
തിരൂരങ്ങാടി മണ്ഡലം കമ്മറ്റി എൻ.എൽ.യു രൂപികരണ കൺവെഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സു ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഐ.എൻ.എൽ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് സൈത് മുഹമ്മദ് തേനത്ത്, ഐ.എൻ.എൽ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പരിപറമ്പത്ത് ഹസ്സൻ ഹാജി, ഗോൾഡൻ ബാവ, എന്നിവർ സംസാരിച്ചു. കരിം പരപ്പനങ്ങാടി സ്വാഗതവും ആപ്പ വെന്നിയൂർ നന്ദിയും പറഞ്ഞു. എൻ.എൽ.യു ജില്ലാ സെക്രട്ടറി എ.കെ. സിറാജ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ഭാരവാഹികൾ;
സി.എം. മുസ്ഥഫ ഉള്ളണം (പ്രസി),
വി.കെ. മുസ്ഥഫ തെന്നല (ജനറൽ സെക്ര)
കരീം പരപ്പനങ്ങാടി ( ട്രഷറർ)