NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭരണമികവിൽ വീണ്ടും ഒന്നാമത്; കേരളത്തിന് ഒന്നാകെ അഭിമാനി ക്കാവുന്ന നേട്ടമെന്ന് മുഖ്യമന്ത്രി

പബ്ലിക് അഫയേർസ് സെൻ്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സിൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്സ് തയ്യാറാക്കിയിട്ടുള്ളത്.

ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ എത്രമാത്രം മികവ് പുലർത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പ്രകൃതിസൗഹൃദവും സർവതലസ്പർശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കേരളം മികച്ച പ്രവർത്തനം കാഴ്ചവെച്ചതായാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.

ഇടതുപക്ഷ സർക്കാരിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. കൂടുതൽ മികവിലേയ്ക്കുയരാൻ ഇത് നമുക്ക് പ്രചോദനമാകണം. കേരളത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകൾ കോർത്ത് മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.